Ultimate magazine theme for WordPress.

കരിപ്പൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കരിപ്പൂരില്‍ നിന്നും കുവൈത്തിലേക്ക് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. 17 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്ന ഉടനെ അപായമണി മുഴങ്ങുകയായിരുന്നു.രാവിലെ 8.37 ഓടെയാണ് കരിപ്പൂരില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനം പുറപ്പെട്ടത്. പുറപ്പെട്ട് അരമണിക്കൂറിന് ശേഷം, 9.10 ഓടുകൂടിയാണ് വിമാനം തിരിച്ച് കരിപ്പൂരില്‍ തന്നെ ഇറക്കിയത്. കാര്‍ഗോ ഭാഗത്ത് നിന്ന് തീപിടുത്തം സൂചിപ്പിക്കുന്ന തരത്തില്‍ ഫയര്‍ അലാറം മുഴങ്ങിയതിനാലാണ് വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.വിമാനത്തിലെ ക്രൂ അംഗങ്ങള്‍ ഉള്‍പ്പടെ 17 പേര്‍ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരുമടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ അറിയിച്ചു. പരിശോധനയ്ക്ക് ശേഷം മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ യാത്ര തുടരുമെന്നും അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാറുകള്‍ പരിഹരിച്ചതിന് ശേഷമായിരിക്കും വിമാനം പുറപ്പെടുക.

Leave A Reply

Your email address will not be published.