റായ്പൂര്‍: ക്രിസ്തുമതം സ്വീകരിച്ചതിനെ തുടർന്ന് ദളിത് കുടുംബം പഴയ ക്ഷേത്രം പൊളിച്ചതോടെ ഛത്തീസ്ഗഡിലെ റായ്ഗഡിലെ ഭതന്‍പാലിയില്‍ വർഗിയ വാദികളുടെ അക്രമം. സംഭവത്തില്‍ ദളിത് കുടുംബത്തിലെ മൂന്നു പേരെയും ജെസിബി ഓപ്പറേറ്ററെയും മറ്റൊരാളെയും പോലിസ് അറസ്റ്റ് ചെയ്തു.
ഹിന്ദു വിശ്വാസം പിന്തുടര്‍ന്നിരുന്ന ദളിത് കുടുംബം 2020ലാണ് ക്ഷേത്രം നിര്‍മിച്ചത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം അവര്‍ ക്രിസ്തു മതത്തില്‍ ചേര്‍ന്നതോടെയാണ് ജെസിബി കൊണ്ടുവന്ന് ഉപയോഗ്യശൂന്യമായ ക്ഷേത്രം പൊളിച്ചത്. ക്ഷേത്രത്തില്‍ വിഗ്രഹമുണ്ടായിരുന്നില്ല.
മതവികാരം വ്രണപ്പെട്ടെന്ന് പറഞ്ഞ് ബജ്‌റംഗ്ദളുകാര്‍ രംഗത്തെത്തുകയായിരുന്നു. അവര്‍ പ്രദേശത്തെ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കാന്‍ ശ്രമിച്ചു. പള്ളിയില്‍ അതിക്രമിച്ചു കയറിയ സംഘം കുരിശ് എടുത്തുമാറ്റി കാവിത്തുണിയും കെട്ടി.

Comments are closed.