Ultimate magazine theme for WordPress.

ഒരേ ദിവസം സ്നാനമേറ്റ് 98 കാരൻ പിതാവും 61 കാരൻ മകനും

കീഴില്ലം : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ അങ്കമാലി സെന്ററിൽ ഉൾപ്പെട്ട കീഴില്ലം ഐപിസി വർഷിപ് സെന്ററിൽ നടന്ന സ്നാനശുശ്രൂഷയിൽ തൊണ്ണൂറ്റിയെട്ടുകാരനായ കക്കോടിൽ വീട്ടിൽ യാക്കോബും മകൻ അറുപത്തിയൊന്ന് വയസുള്ള എൽദോസും കർത്താവിനെ ജലത്തിൽ സാക്ഷീകരിച്ചു. പാസ്റ്റർ ജോയ് യെഹെസ്കേലാണ് മറ്റു സഭകളിൽ നിന്നും വന്ന ഇവരെ സ്നാനപ്പെടുത്തിയത്.

ഇവരുടെ കൊച്ചുമകൻ ബിബിൻ സഭയിലെ അംഗമാണ്. പാസ്റ്റർ ജോയ് യെഹെസ്കേലിന്റെയും കുടുംബത്തിന്റെയും പ്രവർത്തനവും സെന്റർ മിനിസ്റ്റർ പാസ്റ്റർ റോയി ജോർജിന്റെ പോത്സഹനവും സഭക്ക് അനുഗ്രഹമാണ്.

 

വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്‌

Sharjah city AG