Ultimate magazine theme for WordPress.

കോർക്ക് അയർലന്റ് എബനേസർ വർഷിപ്പ് സെന്റർ ക്യാമ്പിന് അനുഗ്രഹസമാപ്തി

കോർക്ക് : കോർക്ക് അയർലന്റ് എബനേസർ വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മൈ കമ്പാനിയൻ എന്ന വിഷയത്തെ ആധാരമാക്കി ഏപ്രിൽ 25 നും 26 നും യൂത്ത് ക്യാമ്പ് സംഘടിപ്പിച്ചു. പാ. റെനി വെസലിയും ട്രാൻസ്ഫോർമേഷൻ യൂറോപ്പും ചേർന്ന് സംയുക്തമായി ക്ലാസുകളും വിവിധ പ്രോഗ്രാമുകളും നടത്തി.

 

ഈ ലോക ജീവിത യാത്രക്കാരായിരിക്കുന്ന ഓരോ പധികനും പ്രതിസന്ധികളുടെ നടുവിൽ അടിപതറാതെ നിയുക്തമായിരിക്കുന്ന ഓരോ ഉത്തരവാദിത്വവും ഫലപ്രദമായും കൃത്യതയോടും നിർവഹിച്ചു നിത്യതയിൽ കണക്ക് ബോധിപ്പിക്കുവാൻ നിൽക്കുമ്പോൾ പതറി പോകാതിരിക്കുവാൻ പരിശുദ്ധാത്മാവിന് വ്യക്തികളുടെ മേലുള്ള കൃത്യനിർവഹണത്തെ പറ്റി ഓരോ സെഷനുകളിലും വ്യക്തമായി പകർന്നു കൊടുത്തു. ഫാമിലികൾക്കും, ടീനേജേഴ്സ്, 13 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർക്കായി പ്രത്യേക സെക്ഷൻ ഉണ്ടായിരുന്നു. പരിശുദ്ധാത്മാവിൽ നിറഞ്ഞ ഒരു ജീവിതത്തിൻറെ ആവശ്യകതയും ഈ തലമുറയിൽ ഓരോ വ്യക്തികളെയും കുറിച്ചുള്ള ദൈവീക പദ്ധതിയും തിരിച്ചറിഞ്ഞ് അതിനുവേണ്ടി അവർ എങ്ങനെ സ്വയം പര്യാപ്തപ്പെടണമെന്നും ഒരുങ്ങണമെന്നും പേരെന്റിങ്ങിൽ മാതാപിതാക്കൾ അഭിമുഖീകരിക്കുന്ന ക്രൈസിസ് പരിശുദ്ധാത്മാവിന്റെ സഹായത്താലും പ്രാർത്ഥനയാലും എങ്ങനെ തരണം ചെയ്യണമെന്നും പ്രസ്തുത സെഷനുകളിൽ പരിശീലനം നൽകി. ഇ ഡബ്ലിയുസി യൂത്ത് സെക്രട്ടറിയായി ചാൾസ് മാത്യുവും, ജോയിൻ സെക്രട്ടറിയായി ബ്രദർ അനി സോളമനും പ്രവർത്തിക്കുന്നു. എബനേസർ വർഷിപ്പ് സെൻറർ സഭ പ്രവർത്തനങ്ങൾക്ക് പാ. എം എം തോമസ്, പാ. കെ പി ബിജുമോൻ എന്നിവർ നേതൃത്വം നൽകിവരുന്നു.

Sharjah city AG