Ultimate magazine theme for WordPress.

ആരാധനക്കിടെ ഗുജറാത്തിൽ സുവിശേഷ വിരോധികളുടെ ആക്രമണം

അഹമ്മദാബാദ്: ഈസ്റ്റർ ദിനത്തിൽ ഗുജറാത്തിൽ സുവിശേഷ വിരോധികൾ സഭാ ആരാധന മദ്ധ്യേ മാരക ആയുധങ്ങളുമായി ദൈവാലയത്തിൽ അതിക്രമിച്ച് കയറി ഭീഷണി ഉയർത്തി.

ഗുജറാത്തിലെ അഹമ്മദാബാദിന് അടുത്തുള്ള സന്തോഷി നാഗറിലെ ഒദവ് ഗ്രാമത്തിലുള്ള വെസ്റ്റ് ഇന്ത്യ പെന്തക്കോസ്റ്റൽ ചർച്ചിലാണ് സംഭവം. ഏപ്രിൽ 20 ഞായാറാഴ്ച്ച പകൽ ഒരു കൂട്ടം സുവിശേഷ വിരോധികൾ “ജയ് ശ്രീ റാം” വിളിച്ച് കൊണ്ട് വടിവാളും കമ്പും മറ്റ് മാരകയുധങ്ങളുമായി സഭാ ആരാധന മദ്ധ്യേ ആലയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് വ്യാജ മത പരിവർത്തന കുറ്റം ആരോപിച്ച് ഭീഷണി ഉയർത്തി അവിടെ കൂടിയിരുന്ന വിശ്വാസികളെ ഭയപ്പെടുത്തി.

Sharjah city AG