ചെന്നൈ : പോക്സോ കേസ് പ്രതിയായ കോയമ്പത്തൂർ കിങ്സ് ജനറേഷൻ ചർച്ച് പാസ്റ്ററായ ജോൺ ജെബരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്തെന്നാണ് കേസ്.
മൂന്നാറിൽ നിന്നാണ് കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയിരുന്നു. പ്രതിയെ പൊലീസ് കോയമ്പത്തൂരിലെത്തിച്ചു. 2024 മെയ്യിലാണ് കേസിനാസ്പദമായ സംഭവം. കോയമ്പത്തൂരിലെ വീട്ടിൽ നടന്ന ചടങ്ങിനെത്തിയ രണ്ടു പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

Comments are closed.