Ultimate magazine theme for WordPress.

വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു: പിന്നാലെ പൈലറ്റിന് ഹൃദയാഘാതം മൂലം മരണം

ന്യൂഡൽഹി : വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ 28-കാരനായ പൈലറ്റ് ഹൃദയാഘാതം മൂലം മരിച്ചു. ശ്രീനഗറിൽ നിന്നുള്ള വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റാണ് മരിച്ചത്. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയായിരുന്നു. കാബിനിനുള്ളിൽ ഛർദിച്ച പൈലറ്റിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജീവനക്കാരന്റെ മരണത്തിൽ എയർ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി.

Sharjah city AG