കിഴക്കേത്തെരുവ് : കിഴക്കേത്തെരുവ് ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്‌പൽ ഇന്ത്യയുടേയും സത്ഗമയ ഗോസ്‌പൽ മിനിസ്ട്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഏപ്രിൽ 25 മുതൽ 27 വരെ കിഴക്കേത്തെരുവ് പള്ളിമുക്കിന് സമീപം സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും.
പാ. ഷിജു മത്തായി ഉദ്‌ഘാടനം നിർവഹിക്കും. ഡി. ബൈജു രാജഗിരി, പാ. ബാലചന്ദ്രൻ പനവേലി, ഇവാ. ടാർസൻ തോമസ് വടകോട് എന്നിവർ പ്രസംഗിക്കും. പാ. പി വി ജേക്കബ് നേതൃത്വം നൽകും. സത്ഗമയ സിംഗേഴ്‌സ് കൊട്ടാരക്കര ഗാന ശുശ്രൂഷ നിർവഹിക്കും.

Comments are closed.