ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്ക്കൂൾ ബോർഡിന്റെ നേതൃത്വത്തിൽ ലീഡർഷിപ്പ് മീറ്റിംഗ് സംഘടിപ്പിക്കുന്നു. ചിങ്ങവനം ബഥെസ്ദാ നഗറിൽ മെയ് 8 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച് ഉച്ചകഴിഞ്ഞ് 3:30 വരെ ആണ് ലീഡർഷിപ്പ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്. ഡോ സജികുമാർ ക്ലാസുകൾ നയിക്കും.
ദൈവ രാജ്യത്തിന്റെ വ്യാപ്തിക്കായും സൺഡേ സ്കൂളിന്റെ പ്രവർത്തന വിശാലതയ്ക്ക് നിർബന്ധമായും റീജണൽ സെക്രട്ടറിമാരും സെന്റെർ സെക്രട്ടറിമാരും ഈ ലീഡർഷിപ്പ് മീറ്റിംഗിൽ പങ്കെടുക്കണമെന്ന് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് ബോർഡ് ചിങ്ങവനം അഭ്യർത്ഥിച്ചു.
