ക്രൈസ്തവ പീഡനങ്ങക്ക് എതിരെ പ്രതിക്ഷേതവുമായി പി. സി. ഐ കോട്ടയം ജില്ലാ
ഉത്തരേന്ത്യയിൽ പീഡിപ്പിക്കപ്പെട്ട കന്യസ്ത്രീമാർക്ക് ഐക്യദാർഷ്ട്യം
പ്രഖ്യപിച്ചു കൊണ്ട് 26.03.2021 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം ഗാന്ധി സ്കോയരിൽ പിസി ഐ കോട്ടയം ജില്ലാ പ്രതിക്ഷേത യോഗം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പാസ്റ്റർ പി എ ജെയിംസ് ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പാസ്റ്റർ ടി വി തോമസ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ ട്രഷറാർ ബ്രദർ ജോസഫ് സ്വാഗതവും വർക്ക്‌ഗ് പ്രസിഡന്റ് പാസ്റ്റർ ബിനോയ് ചാക്കോ നന്ദിയും പറഞ്ഞു. പീഡിതർക്ക് പിന്തുണ അറിയിച്ചു കൊണ്ട് പാസ്റ്റർ രാജീവ് ജോൺ പൂഴനാട് മുഖ്യ സന്ദേശം നൽകി. ബാനറുകളും പ്ലാകാർഡുകളും ആയി ജില്ലാ യൂണിറ്റ് ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. ഇത്തരം പ്രേശ്നങ്ങളിൽ പിസി ഐ സജീവമായി ഇടപെടൽ നടത്തുന്നത് ശ്രദ്ധേയമായ കാര്യമാണ്.
റിപ്പോര്ട്ട്. രാജീവ് ജോൺ പൂഴനാട്
