ന്യൂഡൽഹി : ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 96ാം സ്ഥാനത്ത്. കഴിഞ്ഞവർഷം 93ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പൂജ്യം മുതൽ 100വരെയുള്ള സ്‌കെയിലാണ് റാങ്ക് നിർണയിക്കാൻ ഉപയോഗിക്കുന്നത്. പൂജ്യം എന്നത് ഏറ്റവും അഴിമതി നിറഞ്ഞതിനെയും 100 അഴിമതി വിരുദ്ധതയെയും സൂചിപ്പിക്കുന്നു. അതേസമയം സ്‌കെയിലിൽ ഇന്ത്യയുടെ സ്‌കോർ 38 ആണ്.
ലോകത്തിൽ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യം ഫിൻലൻഡാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. ദക്ഷിണ സുഡാനാണ് ലോകത്തെ ഏറ്റവും അഴിമതിയേറിയ രാജ്യം. സോമാലിയ, വെനേസ്വല എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്. സിങ്കപ്പൂർ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളാണ് ഫിൻലൻഡിന് തൊട്ടുപിന്നിലുള്ളത്
