ആയൂർ : കുവൈറ്റിൽ കഴിഞ്ഞദിവസം അന്തരിച്ച ഒഴുകുപാറയ്ക്കൽ പണ്ടകശാല വീട്ടിൽ അലക്സ് ജോർജ്ജിന്റെ ഭൗതിക ശരീരം ഫെബ്രു. 14 വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടിൽ എത്തിക്കും. തുടർന്ന് പതിനൊന്നിന് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കും.
കൊടിഞ്ഞൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിലെ ശുശ്രൂഷകൾക്ക് മാർത്തോമ്മാ സഭാ റാന്നി-നിലയ്ക്കൽ ഭദ്രാസനാധ്യക്ഷൻ ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപൊലീത്താ മുഖ്യ കാർമികത്വം വഹിക്കും.
