പെരുമ്പാവൂർ : ഐപിസി പെരുമ്പാവൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ പെരുമ്പാവൂർ ഒന്നാം മൈൽ ഹെബ്രോൻ ഗ്രൗണ്ടിൽ 34-ാം സെന്റർ കൺവൻഷൻ നടക്കും.
പാ. എം എ തോമസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ജെയിസ് പാണ്ടനാട്, ഫെയ്ത്ത് ബ്ലസൻ, സജു ചാത്തന്നൂർ, ടോമി ജോസഫ്, എബി പി മാത്യു, എം എ തോമസ്, കെ സി തോമസ്, വർഗീസ് ബേബി കായംകുളം, സിസ്റ്റർ റീജ ബിജു എന്നിവർ പ്രസംഗിക്കും. പെരുമ്പാമ്പൂർ സെന്റർ ക്വയർ ഗാന ശുശ്രൂഷ നയിക്കും. പാ. എം എ തോമസ്, പാ. സജി മാത്യു, ബിബിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
