Ultimate magazine theme for WordPress.

പരീക്ഷ എഴുതാൻ താത്പര്യമില്ല: സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാർത്ഥി

ഡൽഹി : പരീക്ഷ എഴുതാൻ താത്പര്യമില്ല, സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് സ്കൂൾ വിദ്യാർത്ഥി. പ്ലസ് ടു ക്ലാസുകാരനാണ് ഡൽഹിയിലെ സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചത്.

വിദ്യാർഥി കുറ്റം സമ്മതിച്ചു. പരീക്ഷ എഴുതാൻ താത്പര്യമില്ലാതിരിക്കുന്നതുകൊണ്ടാണ് ബോംബ് ഭീഷണ അയച്ചതെന്ന് കുട്ടി പറഞ്ഞു. ഏകദേശം ആറോളം ബോംബ് ഭീഷണികളാണ് കുട്ടി വിവിധ സ്‌കൂളുകൾക്കായി അയച്ചത്. ഒരു ഇമെയിലിൽ 23 സ്‌കൂളുകളെ വരെ കുട്ടി ടാഗ് ചെയ്തിരുന്നു. ബോംബ് ഭീഷണി മുഴക്കിയാൽ പരീക്ഷ നിർത്തിവെക്കുമെന്ന പ്രതീക്ഷയിലാണ് ഇത് ചെയ്തതെന്ന് കുട്ടി പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.