Ultimate magazine theme for WordPress.

കുട്ടികൾ അപരിചിതരുമായി ഓൺലൈനിൽ ആശയവിനിമയം: മുന്നറിയിപ്പ് നൽകി യു.എ.ഇ

യു എ ഇ: യുഎഇയിൽ കുട്ടികൾ അപരിചിതരുമായി ഓൺലൈനിൽ ആശയവിനിമയം നടത്തുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. അടുത്തിടെ നടത്തിയ പഠനങ്ങളിലൂടെയാണ് മൂന്നിൽ ഒരു കുട്ടി ഓൺലൈനിൽ അപരിചിതരുമായി ആശയ വിനിമയം നടത്തുന്നുണ്ട് എന്ന് അധികൃതർക്ക് മനസ്സിലാക്കിയത്.

ഡിജിറ്റൽ ലോകത്ത് കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ ആവശ്യപ്പെട്ടു. പ്രധാനമായും മൂന്ന് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് കൗൺസിൽ രക്ഷിതാക്കളോട് പറയുന്നത്. ആപ്പ് പെർമിഷനുകൾ ലിമിറ്റ് ചെയ്യുകയും അറിയാത്തതോ സംശയാസ്പദമായതോ ആയ കോണ്ടാക്ടുകൾ ബ്ലോക്ക് ചെയ്യുകയും വേണം. ഡെയിലി സ്ക്രീൻ ടൈം ലിമിറ്റ് ചെയ്യുന്നതോടൊപ്പം അപകടകരമായ വെബ്സൈറ്റുകളും അനുചിതമായ കണ്ടൻറും ബ്ലോക്ക് ചെയ്യണം.മുന്നറിയിപ്പിൽ പറയുന്നു.

Sharjah city AG
Leave A Reply

Your email address will not be published.