Ultimate magazine theme for WordPress.

കശ്മീരിൽ സൈനിക ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു: 4 മരണം

കശ്മീർ : ജമ്മു കശ്മീരിലെ ബന്ദിപൂര്‍ ജില്ലയില്‍ സൈനിക ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കുന്നിന്‍ ചെരുവിലേക്ക് മറിഞ്ഞു. അപകടത്തിൽ നാല് സൈനികര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. സദര്‍ കൂട്ട് പായന്‍ മേഖലയ്ക്ക് സമീപം കൊടും വളവില്‍ ഡ്രൈവര്‍ക്ക് ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായത്. അപകട സ്ഥലത്ത് സുരക്ഷാ സേനയും പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.

Sharjah city AG
Leave A Reply

Your email address will not be published.