Ultimate magazine theme for WordPress.

ഐപിസി പാമ്പാടി സെന്റർ സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ ലൂർദ് ഭവൻ സന്ദർശിച്ചു

പാമ്പാടി : ഐപിസി പാമ്പാടി സെന്റർ സൺഡേ സ്കൂളിന്റെ നേതൃത്വത്തിൽ പള്ളിക്കത്തോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലൂർദ് ഭവൻ സന്ദർശിച്ച് 75 അന്തേവാസികൾക്ക് പുതപ്പും ബെഡ്ഷീറ്റും ആഹാരവും നൽകി. സെന്റർ സൺഡേ സ്കൂൾ സൂപ്രണ്ട് ഇവാ.തോമസ് ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ മുഖ്യ സന്ദേശം നൽകി.

ലൂർദ് ഭവൻ ഡയറക്ടർ ജോസ് ആന്റണിക്ക് സേവനങ്ങളെ മാനിച്ച് മെമന്റോയും നൽകി ആദരിച്ചു. സിയോൺ ട്രംബറ്റ് വാഴൂരിന്റെ ബാന്റ് സെറ്റും ഫെലിക്സിന്റെയും, ബിനോജ് വാഴൂരിന്റെയും നേതൃത്വത്തിൽ സംഗീത സന്ധ്യയും ഉണ്ടായിരുന്നു. കൂടാതെ സെന്റർ സൺഡേസ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടിയും നടന്നു.

സൺഡേസ്കൂൾ ഡെപ്യൂട്ടി സൂപ്രണ്ട് ഇവാ.എം എം കുര്യാക്കോസും സ്വാഗതവും സൺഡേസ്കൂൾ സെക്രട്ടറി കൊച്ചുമോൻ തോപ്പിൽ നന്ദിയും പറഞ്ഞു. പാസ്റ്റർമാരായ കെ എ വർഗീസ്, ചാക്കോ മാത്യു, സിസ്റ്റർ ജിത വി തുടങ്ങിയവർ സംബന്ധിച്ചു.

 

 

വാർത്ത : അനീഷ് പാമ്പാടി

Sharjah city AG