Ultimate magazine theme for WordPress.

അഫ്‌ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണം: 15 മരണം

കാബൂൾ : അഫ്‌ഗാനിസ്ഥാനിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണം. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേരോളം കൊല്ലപ്പെട്ടു. അഫ്‌ഗാനിസ്ഥാനിലെ പക്‌തിക പ്രവിശ്യയിലെ ബാർമാൽ ജില്ലയിലാണ് ആക്രമണം നടന്നത്.

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ബർമാലിലെ മുർഗ് ബസാർ ഗ്രാമം പൂർണമായും നശിപ്പിക്കപ്പെട്ടതായും വിവരമുണ്ട്. വ്യോമാക്രമണം നടത്തിയതിന് പിന്നാലെ തിരിച്ചടിക്കുമെന്ന് താലിബാൻ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.

Sharjah city AG