Ultimate magazine theme for WordPress.

വയനാട്ടിൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വൈപിഇ ക്യാമ്പ് നാളെ മുതൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് വൈ പി ഇ വയനാട് ക്യാമ്പ് നാളെ ആരംഭിക്കും. വിട്ടോടുക; പിന്തുടരുക എന്നതാണ് ക്യാമ്പ് തീം.

വയനാട് കൊയിലേരി താബോർ ഹിൽ ക്യാമ്പ് സെന്ററിൽ നടക്കുന്ന ക്യാമ്പിൽ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി, അസി. ഓവർസിയർ ഷിബു കെ മാത്യു, വൈ പി ഇ പ്രസിഡണ്ട് പാസ്റ്റർ മാത്യു ബേബി, കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു, എഡ്യുക്കേഷൻ ഡയറക്ടർ ഡോ. ജെയ്സൺ തോമസ്, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ്, നോർത്ത് മലബാർ സോണൽ ഡയറക്ടർ പാസ്റ്റർ ബിനു പി ജോർജ് , ബ്രദർ ജോബി കെ സി തുടങ്ങിയവർ പ്രസംഗിക്കും.ബ്രദർ ബോവസ് രാജുവിന്റെ നേതൃത്വത്തിലുളള വൈ പി ഇ ക്വയർ ഗാനശുശ്രൂഷ നയിക്കും.

വൈപിഇ സെക്രട്ടറി ബ്രദർ സജു സണ്ണി, ജോ. സെക്രട്ടറി പാസ്റ്റർ ഡെന്നിസ് വർഗീസ്, ട്രഷറാർ പാസ്റ്റർ വി എസ് വൈജുമോൻ, ക്യാമ്പ് കോർഡിനേറ്റർ ബ്രദർ ജുബിഷ് വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകും. ക്യാമ്പ് ഡിസം. 26 ന് സമാപിക്കും.

 

 

 

വാർത്ത: ചർച്ച് ഓഫ് ഗോഡ് മീഡിയ വിഭാഗം

Sharjah city AG
Leave A Reply

Your email address will not be published.