Ultimate magazine theme for WordPress.

ഡോ. സാജൻ സി. ജേക്കബ് സെക്രട്ടറിയായ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിന് ദേശീയ പുരസ്കാരം

പെരുമ്പടപ്പ് : സമഗ്ര വികസനത്തിന് ഇന്ത്യയ്ക്കാകെ  മാതൃകയായി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്. 2024 ലെ മികച്ച പഞ്ചായത്തുകൾക്കുള്ള ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽ നിന്നും ഒരൊറ്റ പഞ്ചായത്ത് മാത്രമാണ് ആ പട്ടികയിൽ ഇടം പിടിച്ചത്.

ദാരിദ്ര്യ ലഘൂകരണത്തിലും സ്വയംതൊഴിൽ സംരംഭങ്ങളുടെ വികസനത്തിലുനുമായി രാജ്യത്തെ ഏറ്റവും മികച്ച പോവർട്ടി ഫ്രീ ആൻ്റ് ലൈവ്വിലിഹുഡ് പഞ്ചായത്ത് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയത് മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്താണ്. ഐ.പി.സി കുന്നംകുളം സെൻ്ററിലെ മരത്തംകോട് കർമ്മേൽ സഭയിലെ അംഗമായ സാജൻ ഇരുപത്തിനാലു വർഷമായി പഞ്ചായത്ത് ഡിപ്പാർട്ടുമെൻ്റിൽ ജോലി ചെയ്യുന്നു. ഈ കാലയളവിൽ ടിയാൻ പ്രതിനിധാനം ചെയ്യുന്ന പഞ്ചായത്തുകൾ മൂന്ന് തവണ കേരള സ്റ്റേറ്റ് തല അവാർഡുകൾ വാങ്ങിയിട്ടുണ്ട്. ആദ്യമായാണ് ദേശീയ അവാർഡ് വാങ്ങുന്നത്. ബുധനാഴ്ച നാലു മണിക്ക് ഡൽഹിയിൽ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.

 

 

വാർത്ത : തോമസ് ജോർജ്, വണ്ടിത്താവളം

Sharjah city AG