Ultimate magazine theme for WordPress.

റഷ്യ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ ഉക്രെയ്നു നേരെ പ്രയോഗിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്ക

വാഷിംഗ്ടൺ : വരും ദിവസങ്ങളിൽ റഷ്യ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ ഉക്രെയ്നു നേരെ പ്രയോഗിക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.

ഒറെഷ്‌നിക് എന്ന് വിളിക്കപ്പെടുന്ന ഈ മിസൈലിനെ യുദ്ധക്കളത്തിലെ ഒരു ഗെയിം ചേഞ്ചറായി അമേരിക്ക കണക്കാക്കുന്നില്ലെന്നും എന്നാൽ റഷ്യക്കാർ ഉക്രെയ്നെ ഭയപ്പെടുത്താൻ തങ്ങളുടെ ആയുധപ്പുരയിലുള്ള എല്ലാ ആയുധങ്ങളും ഉപയോഗിക്കാൻ ശ്രമിക്കുകയാണെന്നും പെൻ്റഗൺ വക്താവ് സബ്രീന സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു പുതിയ ഇൻ്റലിജൻസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നതെന്നും എന്നാൽ റഷ്യ എവിടെ ആക്രമണം നടത്തിയേക്കാമെന്നത് ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങളൊന്നും നൽകാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sharjah city AG