Ultimate magazine theme for WordPress.

വയനാട് പുനരധിവാസം: മുഖ്യ മന്ത്രിക്ക് കത്തയച്ച് കർണാടക

ബംഗളൂരു: വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വീട് നിർമ്മിച്ച് നൽകാമെന്ന കർണാടകയുടെ വാഗ്‌ദാനത്തിൽ കേരള സർക്കാറിന്റെ ഭാഗത്ത് നിന്ന് മറുപടി ലഭിച്ചില്ലെന്ന് കത്തിൽ പറയുന്നു.

കേരള ചീഫ് സെക്രട്ടറി തലത്തിലും വിഷയം സംസാരിച്ചിരുന്നു. വീട് നിർമിച്ച് നൽകാമെന്ന വാഗ്‌ദാനം നടപ്പാക്കാൻ കർണാടക ഇപ്പോഴും തയാറാണെന്നും കത്തിൽ പറയുന്നു. കേരള സർക്കാറിന് നൽകിയ വാഗ്ദാനത്തിൽ നാളിതുവരെ മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വീട് നിർമിക്കാനുള്ള സ്ഥലം പണം നൽകി വാങ്ങാനും നിർമ്മാണം നടത്താനും കർണാടക തയാറാണെന്നും സിദ്ധരാമയ്യ കത്തിൽ ചൂണ്ടിക്കാട്ടി.

 

വാർത്ത: പാ .ഫ്രെഡി കൂർഗ്

Sharjah city AG