Ultimate magazine theme for WordPress.

ഐ പി എഫ് ക്രൈസ്തവ സംഗീത സന്ധ്യയും ഇൻസൈറ്റ് -24 ബൈബിൾ ക്വിസ് സമ്മാനദാനവും

കോഴിക്കോട്: ഇന്റൻസീവ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന ക്രൈസ്തവ സംഗീത സന്ധ്യയും ഇൻസൈറ്റ്-24 ബൈബിൾ ക്വിസ് സമ്മാനദാനവും ഡിസംബർ 15 ഞായർ  വൈകുന്നേരം 5-30 മുതൽ കോഴിക്കോട് ചന്ദ്രിക പ്രസ്സിന് എതിർവശം ഉള്ള ഫിലദൽഫ്യയ ചർച്ച് സഭാ ഹാളിൽ നടക്കും.

പാസ്റ്റർ കെ സി സൈമൺ ( ബേർശേബ ചർച്ച് ) ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അജി ജോൺ അധ്യക്ഷത വഹിക്കും.പാസ്റ്റർ ബിനു പി ജോർജ് ( കോഴിക്കോട് ഡിസ്ട്രിക്ട് പാസ്റ്റർ, ചർച്ച് ഓഫ് ഗോഡ് ) മുഖ്യ സന്ദേശം നൽകും. കോഴിക്കോട് സിറ്റിയിലെ പെന്തക്കോസ്ത് സഭകളിലെ ഗായകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ഷാജി സിസിൽ എം, ബ്രദർ ഡേവിസ് മാത്യു തുടങ്ങിയവർ പ്രോഗ്രാമിന് നേതൃത്വം നൽകും.

Sharjah city AG