മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന്റെ ചർച്ച് ഗ്രോത്ത് മിഷന്റെ ഡയറക്ടറായി പാസ്റ്റർ വൈ ജോസിനെയും സെക്രട്ടറിയായി പാസ്റ്റർ പി എം മാത്യുവിനെയും സ്റ്റേറ്റ് കോഡിനേറ്ററായി ബ്രദർ വിൽസൺ ബേബിയെയും മീഡിയ കോഡിനേറ്ററായി പാസ്റ്റർ ബിനു വി ജോണിനെയും സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി നിയമിച്ചു.
മുമ്പുണ്ടായിരുന്ന ബോർഡ് മെമ്പർമാർക്കൊപ്പം പാസ്റ്റർ ബിജു ബി ജോസഫ്, പാസ്റ്റർ എ ഡി ജോൺസൺ, പാസ്റ്റർ വിനോദ് കുമാർ,പാസ്റ്റർ സാബു ഉതുപ്പൻ, പാസ്റ്റർ റെജി മാമൻ, പാസ്റ്റർ മാത്യു വർഗീസ് എന്നിവരെയും ബോർഡ് മെമ്പർമാരായി നിയമിച്ചു.
