ന്യൂഡൽഹി : നാഷണൽ പ്രയർ ടീമിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 19 നും 20 നുമായി ന്യൂ അശോക് നഗർ ഈസ്റ്റേൺ തിയോളജിക്കൽ സെമിനാരിയിൽ റീബോൺ ആനുവൽ ക്യാമ്പ് നടക്കും. സിസ്റ്റർ ട്രീസ, ബ്രദർ കുനൽ പിൻകാർ, പാ. ലിബീഷ് എബ്രഹാം, പാ. ദീപു ജേക്കബ്, പാ. പ്രത്യാഷ് എന്നിവർ ക്യാമ്പ് നയിക്കും.
