Ultimate magazine theme for WordPress.

രാഷ്ട്രീയ പ്രക്ഷോഭം: ദക്ഷിണ കൊറിയയില്‍ നടപ്പിലാക്കിയ പട്ടാള നിയമം പിന്‍വലിച്ചു

സിയോള്‍ : ദക്ഷിണ കൊറിയയില്‍ നടപ്പിലാക്കിയ പട്ടാള നിയമം പ്രസിഡന്റ് യൂണ്‍ സുക് യോള്‍ പിന്‍വലിച്ചു. പട്ടാള നിയമം ഏര്‍പ്പെടുത്തിയതിനെതിരെ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയതിനെ തുടർന്നും നാഷണല്‍ അസംബ്ലിയുടെ അപേക്ഷ പരിഗണിച്ചുമാണ് തീരുമാനം.

നേരത്തേ പ്രതിപക്ഷം ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന രാജ്യവിരുദ്ധ ശക്തികളാവുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പട്ടാള നിയമം നടപ്പിലാക്കിയത്. ഒരു ബജറ്റ് ബില്ലുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ തര്‍ക്കം നിലനില്‍ക്കെയാണ് പ്രസിഡന്റിന്റെ ഈ നീക്കം. രാത്രി വൈകി നടന്ന അടിയന്തര സെഷനില്‍, ഭരണ-പ്രതിപക്ഷ കക്ഷികളില്‍ നിന്നുള്ള 300 നിയമനിര്‍മ്മാതാക്കളില്‍ 190 പേര്‍ ഏകകണ്ഠമായി പട്ടാള നിയമം നിരസിക്കാന്‍ വോട്ട് ചെയ്തു. യൂണ്‍ ഉത്തരവ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം അത് പാര്‍ലമെന്റ് അസാധുവാക്കി.

Sharjah city AG
Leave A Reply

Your email address will not be published.