ഹൈദരാബാദ് : തെലങ്കാനയിലെ മുളുഗു ജില്ലയിൽ റിക്ടർ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ബുധനാഴ്ച പുലർച്ചെ 7.27നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹൈദരാബാദിൻ്റെ ചില പ്രാന്തപ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
വാറങ്കൽ, ഭദ്രാചലം, ഗോദാവർഖാനി, ഖമ്മം, വിജയവാഡ, ഭൂപാൽപള്ളി, ചന്ദനഗർ, നല്ലഗണ്ട തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി അവിടുത്തെ ആളുകൾ അറിയിച്ചു. ഗോദാവരി നദീതീരമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. ഭൂചലനത്തിൽ ആളപായവും നാശനഷ്ടങ്ങളും ഉണ്ടായതായി റിപ്പോർട്ടില്ല. പല ഇടങ്ങളിലും ശക്തമായ പ്രകമ്പനമാണ് ഉണ്ടായത്.
