Ultimate magazine theme for WordPress.

ഇന്റർനാഷണൽ സിയോൻ അസംബ്ലി 62-മത് ജനറൽ കൺവെൻഷനും പൊതുസമ്മേളനവും

തിരുവന്തപുരം : പിന്നിട്ട ഒരു നൂറ്റാണ്ടായി ഭാരത സുവിശേഷീകരണത്തിനും സാമൂഹിക പ്രവർത്തന രംഗത്തും ഉജ്ജ്വലമായ പങ്കാളിത്വം വഹിക്കുന്ന ഇന്റർ നാഷണൽ സിയോൻ അസംബ്ലിയുടെ 62-മത് ജനറൽ കൺവെൻഷൻ ഡിസംബർ 6 വെള്ളിയാഴ്ച മുതൽ 8 ഞായറാഴ്ച വരെ പരശുവയ്ക്കൽ ലവ് ആർമി ക്രുൈസെഡ് പ്രയർ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും.

സംഘടന പ്രസിഡൻറ് പാ. സിംസൺ സുന്ദരരാജ് ഉൽഘാടനം നിർവഹിക്കും. ഐ.എൻ.ഇസഡ്.എ. ജനറൽ വൈസ് പ്രസിഡന്റ് പാ. സതീഷ് നെൽസനും പാ. ജസ്റ്റിസ്‌ മോസസും മുഖ്യ പ്രഭാഷണം നടത്തും. കൺവെൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും. ശനിയാഴ്ച പകൽ 10 മണി മുതൽ ശുശ്രുഷകരുടെയും വിശ്വാസികളുടെയും സംയുക്ത കൂട്ടായ്മയായി പൊതുസമ്മേളനം നടക്കും. ഐ.എൻ.ഇസഡ്.എ. ഭരണസമിതി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG
Leave A Reply

Your email address will not be published.