Ultimate magazine theme for WordPress.

ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങൾക്ക് പ്രസക്തിയുണ്ടെന്ന് മാർപാപ്പ

വത്തിക്കാൻ: മതത്തിനും വംശത്തിനും സാംസ്കാരിക വ്യത്യാസങ്ങൾക്കുമപ്പുറം
ലോകത്തെ എല്ലാ മനുഷ്യരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശമാണ് ശ്രീനാരായണഗുരു നൽകിയതെന്നും ജനങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള അസഹിഷ്ണുത വർധിക്കുന്ന സാഹചര്യത്തിൽ ആ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ. ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിച്ച ലോക മത പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം മതവിശ്വാസത്തിലും മറ്റു വിശ്വാസങ്ങളിലും ഉറച്ചുനിന്നുകൊണ്ടുതന്നെ നല്ല മനുഷ്യസമൂഹത്തെ വാർത്തെടുക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. അതിനായി നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം. ‘നല്ല മനുഷ്യത്വത്തിനായി മതങ്ങൾ ഒരുമിച്ച്’ എന്ന ഈ സമ്മേളനവിഷയത്തിന് ഏറെ കാലികപ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന് മാർപാപ്പ പറഞ്ഞു

നവം. 29, 30, ഡിസംബർ ഒന്ന് തീയതികളിൽ നടന്ന ലോക മതപാർലമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറ് പ്രതിനിധികളും ഇന്ത്യയിൽ നിന്നടക്കമുള്ള ജനപ്രതിനിധികളും സന്യാസിമാരും പങ്കെടുത്തു.

Sharjah city AG
Leave A Reply

Your email address will not be published.