Ultimate magazine theme for WordPress.

എറണാകുളത്ത് പെന്തെക്കോസത് മിഷൻ കൺവെൻഷൻ

കൊച്ചി : ദി പെന്തെക്കോസ്ത് മിഷൻ എറണാകുളം സെന്റർ വാർഷിക കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും നവംബർ 28 മുതൽ ഡിസംബർ 1 ഞായർ വരെ എരമല്ലൂർ (NH 47 ന് സമീപം) റ്റി .പി .എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

ദിവസവും രാവിലെ ഏഴിന് വേദപഠനം ,ഒമ്പതരക്ക് പൊതുയോഗം, ഉച്ചയക്ക് മൂന്നിന് കാത്തിരിപ്പ് യോഗം , രാത്രി പത്തിന് പ്രത്യേക പ്രാർഥന ,ശനിയാഴ്ച ഉച്ചയക്ക് മൂന്നിന് യുവജന സമ്മേളനം ,ദിവസവും വൈകിട്ട് 5.45 നു സംഗീത ശ്രുശ്രൂഷ ,സുവിശേഷ പ്രസംഗം എന്നിവ ഉണ്ടായിരിക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ ദൈവവചനം പ്രസംഗിക്കും.

പുതിയ കൺവൻഷൻ ഗാനങ്ങൾ മിഷൻ പ്രവർത്തകർ ആലപിക്കും. സഭയുടെ കേരളത്തിലെ 2025 – ലെ കൺവൻഷനുകളുടെ തുടക്കം കുറിക്കുന്നതും പുതിയ ഗാനങ്ങൾ രചിച്ച് സിഡികൾ പുറത്തിറക്കുന്നതും ഈ കൺവെൻഷനിലൂടെയാണ്. ഈ വർഷത്തെ എട്ട് പുതിയ ഗാനങ്ങൾ അടങ്ങിയ സിഡി, പെൻഡ്രൈവ് എന്നിവ വിശ്വാസികൾക്കും ശുശ്രൂഷകർക്കും നൽകുന്നതിനായി ഒരുക്കിയിട്ടുണ്ട്.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒമ്പതിന് എറണാകുളം സെന്റർ സഭയുടെ കീഴിലുള്ള 27 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും. കൺവെൻഷന് മുന്നോടിയായി എരമല്ലൂരിലെ വിവിധയിടങ്ങളിലൂടെ സുവിശേഷവിളംബര റാലി നടത്തി. സെൻ്റർ പാസ്റ്റർ സണ്ണി ജെയിംസ് , അസിസ്റ്റൻറ് സെൻറർ പാസ്റ്റർ സാജൻ ലാസറസ് എന്നിവർ കൺവെൻഷന് നേതൃത്വം നൽകും.

ചാക്കോ കെ തോമസ്, ബെംഗളൂരു

Sharjah city AG
Leave A Reply

Your email address will not be published.