Ultimate magazine theme for WordPress.

നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാൽ അറസ്​റ്റ്​ ചെയ്​ത്​ കോടതിക്ക്​ കൈമാറുമെന്ന്​ വിവിധ രാജ്യങ്ങൾ

ആംസ്​റ്റർഡാം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ്​ ഗാലൻറിനും ഹമാസ്​ നേതാവ്​ മുഹമ്മദ്​ ദൈഫിനും എതിരെ അന്താരാഷ്​ട്ര ക്രിമിനൽ കോടതി അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചതോടെ ഇസ്രായേൽ പ്രതിസന്ധിയിലായി. തങ്ങളുടെ നാട്ടിൽ​ പ്രവേശിച്ചാൽ ഇവരെ അറസ്​റ്റ്​ ചെയ്​ത്​ കോടതിക്ക്​ കൈമാറുമെന്ന്​ വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ചു​.

ഐസിസി സ്​ഥാപിച്ച റോം ചട്ടത്തിൽ ആറ്​ ഭൂഖണ്ഡങ്ങളിലായി 124 രാജ്യങ്ങളാണുള്ളത്​. ഈ രാജ്യങ്ങൾ അറസ്​റ്റ്​ വാറൻറ്​ നടപ്പാക്കാൻ ബാധ്യസ്​ഥരാണെന്ന്​ അന്താരാഷ്​ട്ര മനുഷ്യാവകാശ ​അഭിഭാഷകൻ ജോനാഥൻ കുട്ടബ്​ പറഞ്ഞു.

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും ഗസ്സയിലെ യുദ്ധക്കുറ്റങ്ങളും ആരോപിച്ചാണ് നെതന്യാഹുവിനും ഗാലൻറുമെതിരായ ഐസിസിയുടെ​ നടപടി.
ഇസ്രായേലും അമേരിക്കയും കോടതിയുടെ ഭാഗമല്ല.
എന്നാൽ ഇസ്രായേലിന്റെ പല സഖ്യകക്ഷികളും, പ്രത്യേകിച്ച്​ യൂറോപ്യൻ യൂനിയനടക്കം അറസ്​റ്റ്​ വാറൻറ്​ നടപ്പാക്കാൻ ബാധ്യസ്​ഥരാണെന്ന്​ അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ നേരത്തേത്​ പോലെ സ്വതന്ത്രമായി യാത്ര ചെയ്യാൻ ഇനി നെതന്യാഹുവിന്​ സാധ്യമാകില്ലെന്ന്​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു.

സ്വന്തമായി പൊലീസില്ലാത്തതിനാൽ ഐസിസിക്ക്​ നേരിട്ട്​ ഇവരെ അറസ്​റ്റ്​ ചെയ്യാനാകി​ല്ല എന്നതാണ്​ മറ്റൊരു കാര്യം. 2023ൽ യുക്രെയ്​ൻ അധിനിവേശത്തി​ന്റെ പേരിൽ റഷ്യൻ പ്രസിഡൻറ്​ വ്​ളാദിമിർ പുടിന്​ നേരെയും കോടതി അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചിട്ടുണ്ട്​. എന്നാൽ, പുടിനെ ഇതുവരെ അറസ്​റ്റ്​ ചെയ്യാൻ സാധിച്ചിട്ടില്ല.

Sharjah city AG
Leave A Reply

Your email address will not be published.