Ultimate magazine theme for WordPress.

ഗാസയിലെ വീടുകൾക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം: 57 മരണം

കെയ്‌റോ : ഇസ്രായേൽ സൈന്യം ബോംബെറിഞ്ഞതിനെ തുടർന്ന് വടക്കൻ ഗാസയിലെ അഞ്ച് വീടുകളിലായി നിരവധി പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകൾ ഉണ്ട്.

കാണാതായവർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോയെന്ന് സംശയിക്കുന്നതിനാൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഡോക്ടർമാർ പറഞ്ഞു. മരിച്ചവരുടെ എണ്ണം 57 ആണെന്ന് ഹമാസ് മാധ്യമങ്ങൾ അറിയിച്ചു. ഗാസ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ഔദ്യോഗിക കണക്ക് ഇതുവരെ പുറത്തു വന്നിട്ടില്ല.

Sharjah city AG
Leave A Reply

Your email address will not be published.