ന്യൂഡല്‍ഹി : സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ആവശ്യപ്പെട്ട സുരക്ഷാ നിബന്ധനകള്‍ കമ്പനി അംഗീകരിച്ചു. ഇലോണ്‍ മസ്കിന്റെ കമ്പനിയാണ് സ്റ്റാര്‍ലിങ്ക്.
2022 ഒക്ടോബറിലാണ് സ്റ്റാര്‍ ലിങ്ക് ജി.എം.പി.സി.എസ് ലൈസന്‍സിനായി അപേക്ഷിച്ചത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയ്ക്കുള്ളില്‍ സംഭരിക്കുകയും അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുമ്പോള്‍ പങ്കിടുകയും ചെയ്യണമെന്ന നിബന്ധന അടക്കമാണിത്. ഇനി ഔദ്യോഗികമായി ധാരണാ പത്രത്തില്‍ ഒപ്പിടണം. അതിന്റെ അടിസ്ഥാനത്തിലാണ് ട്രയല്‍ സ്പെക്ട്രം സ്വന്തമാക്കി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുക.
