പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (P.Y.C.) കേരള സംസ്ഥാന ഘടകം രൂപീകരിച്ചു
പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (P.Y.C.) കേരള സംസ്ഥാന ഘടകം രൂപീകരിച്ചു
.
ജിനു വർഗ്ഗീസ്( പ്രസിഡൻ്റ്) ജെറി പൂവക്കാല (സെക്രട്ടറി)
ചങ്ങനാശ്ശേരി:
ലോകമെമ്പാടുമുള്ള മലയാളി പെന്തെകോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തെക്കോസ്തൽ യൂത്ത് കൗൺസിലിൻ്റെ പ്രഥമ സംസ്ഥാന ഘടകം കേരളത്തിൽ രൂപീകരിച്ചു.
പത്തനാപുരം ഏ.ജി. ഗോസ്പൽ സെൻ്റർ സഭാംഗമായ ജിനു വർഗ്ഗീസ് പ്രസിഡൻ്റായും ചങ്ങനാശ്ശേരി IPC പ്രയർ ടവർ സഭ പാസ്റ്റർ ജെറി പൂവക്കാല സെക്രട്ടറിയായും
ചർച്ച് ഓഫ് ഗോഡ് സഭാംഗമായ പാസ്റ്റർ ഫിന്നി ജോസഫ് ട്രഷറാറായും നിയമിക്കപ്പെട്ടു.
സിസ്റ്റർ ജിൻസി സാം, പാസ്റ്റർ ബ്ലസ്സൻ ജോർജ്ജ്, പാസ്റ്റർ ചെറിയാൻ വർഗീസ് എന്നിവർ വൈസ് പ്രസിഡൻ്റുമാരായും പാസ്റ്റർ ബിജേഷ് തോമസ്, സിസ്റ്റർ ഫേബ മനോജ്, ബ്രദർ പ്രിജോ ഏബ്രഹാം കാച്ചാണത്ത് എന്നിവർ ജോയിൻ്റ് സെക്രട്ടറിമാരായും ചുമതലയേറ്റു.ബ്ലസ്സൻ മല്ലപ്പളളിയാണ് പ്രോഗ്രാം കോർഡിനേറ്റർ.
മാർച്ച് 6 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30 ന് ചങ്ങനാശ്ശേരി I.P.C. പ്രയർ ടവറിൽ വച്ചു നടന്ന PYC ജനറൽ കൗൺസിൽ \”ലീഡേഴ്സ് സമ്മിറ്റ്\” നോടനുബന്ധിച്ചാണ് പ്രഥമ സംസ്ഥാന ഭരണസമതിയെ നിയമിച്ചത്.
ശ്രീ. സജി ചെറിയാൻ (MLA), ശ്രീ. വി.എസ്സ്.ജോയ് (KPCC ജനറൽ സെക്രട്ടറി) എന്നിവർ പുതിയ കമ്മറ്റിയംഗങ്ങളെ ഷാൾ അണിയിച്ചു ആദരിച്ചു. ശ്രീ. N.M രാജു (PCI പ്രസിഡൻ്റ്) ശ്രീ. സനൽ കുമാർ (CPIM), ശ്രീ ബാലശങ്കർ ശ്രീ. രാജൻ കണ്ണാട്ട്, ശ്രീ അനൂപ് ആൻറണി, ജസ്റ്റിൻ രാജ്, പാസ്റ്റർ ബിജു ജോസഫ് തൃശ്ശൂർ, ബ്രദർഅജി കുളങ്ങര, ബ്രദർ ജോജി ഐപ്പ് മാത്യൂസ് തുടങ്ങിയവരും പങ്കെടുത്തു.
ന്യൂ ഇന്ത്യാ ദൈവസഭ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വി.എ. തമ്പി സമ്മേളനം പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു.
പാസ്റ്റർ ഷിബു K. മാത്യു സംസ്ഥാന കമ്മറ്റിയംഗങ്ങളെ അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.
എല്ലാ പെന്തെകോസ്തു യുവജന സംഘടനകളെയും പ്രതിനിധീകരിച്ചു ഇവാ. അജു അലക്സ് (P.Y.P.A), പാസ്റ്റർ ജെറാൾഡ് (Y.P.E-S), പാസ്റ്റർ ജെബു കുറ്റപ്പുഴ (Y.P.E-R), പാസ്റ്റർ ബെന്നി ജോൺ (C.A) പാസ്റ്റർ ബിനു എബ്രഹാം (CEM), പാസ്റ്റർ ചെറിയാൻ വർഗ്ഗീസ് (YPCA), പാസ്റ്റർ സാം പീറ്റർ (NIYF) തുടങ്ങി മറ്റു പല യുവജന പ്രസ്ഥാനങ്ങളിലെയും പ്രസിഡണ്ടുമാരും, ഭാരവാഹികളും
P.Y.C. ജനറൽ കൗൺസിൽ അംഗങ്ങളും, മേഖല- ജില്ലാ ചുമതലക്കാരും യോഗത്തിൽ പങ്കെടുത്തു. നിലവിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാനും സ്റ്റേറ്റ് കമ്മറ്റി വിശാലപ്പെടുത്തി കേരളത്തിലെ തെക്കൻ മേഖലയിലും വടക്കൻ മേഖലകളിലും പ്രവർത്തനം സജീവമാക്കുവാനും ഇന്ത്യയുടെ മറ്റ് സ്റ്റേറ്റുകളിൽ P.Y.C. ഘടകങ്ങൾ രൂപീകരിക്കുവാനും തദ്വാരാ ലോകമെമ്പാടും പ്രവർത്തനം വ്യാപിപ്പിക്കുവാനും സമ്മേളനം തീരുമാനിച്ചു.
\”കേരള പെന്തെകോസ്ത് സമൂഹം നേരിടുന്ന വെല്ലുവിളികളും സാധ്യതകളും\” എന്ന വിഷയത്തെ അധികരിച്ചു പി.വൈ. സി. വക്താവ് പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രബന്ധം അവതരിപ്പിച്ചു.
P.Y.C യുടെ ഉത്തരവാദിത്വത്തിൽ പെന്തെകോസ്ത് സഭാംഗങ്ങളായ 100 പേർക്ക് സിവിൽ സർവ്വീസ് കോച്ചിംഗ് നൽകുന്ന പുതിയ പരിപാടിയെക്കുറിച്ചു ബ്രദർ സ്റ്റാൻലി ജോർജ്ജ് വിശദീകരിച്ചു. തുടർന്നും പി. വൈ. സി യോട് ചേർന്ന് സഹകരിച്ചു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രിസ്തീയ ശുശ്രൂഷയിൽ ആറു പതിറ്റാണ്ടു പൂർത്തിയാക്കിയ പാസ്റ്റർ V.A തമ്പിയെ അനുമോദിച്ചുകൊണ്ടുള്ള മെമൊൻ്റോ പെന്തക്കോസ്ത് യൂത്ത് കൗൺസിലിനു വേണ്ടി ശ്രീമതി വീണ ജോർജ്ജ് (MLA) സമ്മാനിച്ചു.
പെന്തക്കോസ്ത് സമൂഹത്തിൽനിന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചവരെ പ്രത്യേകം ആദരിച്ചു. കോവിഡ് പ്രതിരോധ രംഗത്തും ജീവകാരുണ്യ പ്രവർത്തന്നങ്ങളിലും സജീവമായി പ്രവർത്തിച്ച പി. വൈ. സി. ജനറൽ കൗൺസിൽ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ രാജീവ് ജോൺ പൂഴനാടിനെയും, പി. വൈ.സി. ആലപ്പുഴ ജില്ലാ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാർലി വർഗ്ഗീസിനെയും അദ്ദേഹത്തിൻറെ മകനെയും, പാസ്റ്റർ ഡേവിസ്, പാസ്റ്റർ പി.ജി. വർഗീസ്, തുടങ്ങിയവരെയും യോഗം ആദരിച്ചു.
P.Y.C ജനറൽ പ്രസിഡൻ്റ് അജി കല്ലിങ്കൽ, ജനറൽ സെക്രട്ടറി റോയ്സൺ ജോണി, ട്രഷറർ ഫിലിപ്പ് ഏബ്രഹാം,
പാസ്റ്റർ ലിജോ ജോസഫ്, ബ്ലസൻ മലയിൽ ,പാസ്റ്റർ വില്യം മല്ലശ്ശേരി, പാസ്റ്റർ റെണാൾഡ് സണ്ണി, പാസ്റ്റർ ജെറി പൂവക്കാല, പാസ്റ്റർ തേജസ്, പാസ്റ്റർ മോൻസി ജോർജ്, പാസ്റ്റർ ഫിലിപ്പ് M. എബ്രഹാം , പാസ്റ്റർ സിബിച്ചൻ, പാസ്റ്റർ അനീഷ് ഉമ്മൻ,ഫിന്നി മല്ലപ്പള്ളി തുടങ്ങിയവർ പരിപാടിക്കു നേതൃത്വം നൽകി.
