Ultimate magazine theme for WordPress.

കാനഡയിലെ ക്ഷേത്ര ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു

ന്യൂഡെല്‍ഹി : കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ഇത്തരം അക്രമങ്ങള്‍ ഒരിക്കലും ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ദുര്‍ബലപ്പെടുത്തുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.

കനേഡിയന്‍ സര്‍ക്കാര്‍ നീതി ഉറപ്പാക്കുകയും നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു സഭ ക്ഷേത്രം ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ശക്തമായ അപലപനം.

Sharjah city AG
Leave A Reply

Your email address will not be published.