ജിദ്ദ : സൗദി വിഷന്‍ 2030 പദ്ധതി ആരംഭിച്ച് എട്ട് വര്‍ഷത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 21,000 തൊഴിലാളികള്‍ക്ക്. ഐടിവിയുടെ ഏറ്റവും പുതിയ ഡോക്യുമെന്ററിയായ ”കിംഗ്ഡം അണ്‍കവേഡ്: ഇന്‍സൈഡ് സൗദി അറേബ്യ’യില്‍ ആണ് തൊഴിലാളികള്‍ നേരിടുന്ന ദുരിതത്തിന്റെ നേര്‍ചിത്രം നല്‍കുന്നത്.
ശമ്പളം കുറഞ്ഞ ജോലി, നിയമവിരുദ്ധമായ ജോലി സമയം, മനുഷ്യാവകാശ ലംഘനങ്ങള്‍, സുരക്ഷിതമല്ലാത്ത ജോലി സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഗുരുതരമായ ആശങ്കകളാണ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്നത്. വിഷന്‍ 2030 ആരംഭിച്ചതിന് ശേഷം ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 21,000 വിദേശ തൊഴിലാളികള്‍ മരിച്ചുവെന്ന് ഐടിവിയുടെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.