മണ്ണാർക്കാട് : ഐപിസി മണ്ണാർക്കാട് ഏരിയ സൺഡേ സ്കൂളിന്റെയും പിവൈപിഎയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കല്ലടിക്കോട് ഐപിസി സഭയിൽ താലന്തു പരിശോധന നടന്നു.
പാ. കെ. റ്റി. തോമസ് പ്രാർത്ഥിച്ച് ഉദ്ഘാടനം നിർവഹിച്ചു. പാ. ജോസ്, പാ. ആൽവിൻ, പാ. ജോബി എന്നിവർ ജഡ്ജസ്മാരായിരുന്നു. സൺഡേ സ്കൂളിന്റെയും പി.വൈ.പി.എ യുടെയും ഭാരവാഹികൾ മത്സരങ്ങൾക്ക് നേതൃത്വം നൽകി.