Ultimate magazine theme for WordPress.

അനധികൃത കുടിയേറ്റം: അമേരിക്ക ഇന്ത്യൻ പൗരൻമാരെ പ്രത്യേക വിമാനത്തിൽ മടക്കി അയച്ചു

വാഷിംഗ്ടൺ : അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ഭാഗമായി അമേരിക്ക അനധികൃതമായി രാജ്യത്ത് കഴിഞ്ഞിരുന്ന ഇന്ത്യൻ പൗരൻമാരെ പ്രത്യേക വിമാനത്തിൽ മടക്കി അയച്ചു. യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒക്ടോബർ 22 നാണ് ഇവരെ ഇന്ത്യയിലേക്കു മടക്കി അയച്ചത്. അമേരിക്കയിലേക്കുള്ള അതിർത്തികളിൽ സുരക്ഷാ പരിശോധനയും ശക്തമാക്കി. പഴുതുകളടച്ചതോടെ അമേരിക്കയുടെ തെക്ക് പടിഞ്ഞാറൻ അതിർത്തി വഴി അനധികൃതമായി കടക്കുന്നവരുടെ എണ്ണത്തിൽ 55% കുറവു വന്നിട്ടുണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തി.

Sharjah city AG
Leave A Reply

Your email address will not be published.