Ultimate magazine theme for WordPress.

മലയാളിക്ക് നൊമ്പരമായി അർജുൻ

ഷിരൂര്‍: ഗംഗാവലി പുഴയില്‍ 12 മീറ്റര്‍ ആഴത്തില്‍ നിന്നും കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ ലോറി കണ്ടെത്തി. കാണാതായി 72ാം ദിവസാണ് ലോറിയും അതിനുളളില്‍ മൃതദേഹവും ലഭിച്ചത്.

രാവിലെ ഡ്രഡ്ജിംഗ് കമ്പനിയുടെ ഡൈവര്‍മാര്‍ നദിക്കടിയില്‍ ലോറിയുടെ ഭാഗം കണ്ടെത്തിയതിനെ തുടര്‍ന്ന് അതില്‍ വടം കൊളുത്തിയിട്ടിരുന്നു. എന്നാല്‍ വേലിയേറ്റ സമയമായതിനാല്‍ അത് മുകളിലേക്ക് ഉയര്‍ത്താനായില്ല. പിന്നീട് ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിയോടെ പത്തു മിനിട്ട് കൊണ്ട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയപ്പോഴാണ് അര്‍ജുന്‍ ഓടിച്ച ലോറിയുടെ കാബിനാണെന്ന് വ്യക്തമായത്. ഇക്കാര്യം ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. കാബിനുളളില്‍ മൃതദേഹവും ഉണ്ടായിരുന്നു.

Sharjah city AG
Leave A Reply

Your email address will not be published.