Ultimate magazine theme for WordPress.

സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു

ഡൽഹി : സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്യപ്പെട്ടു. യൂട്യൂബ് അക്കൗണ്ടിൻറെ പേര് മാറ്റി അമേരിക്കൻ കമ്പനിയായ റിപ്പിളിൻറെ പേരാണ് ഹാക്കർമാർ നൽകിയിരിക്കുന്നത്. സുപ്രീം കോടതി നടപടികൾ തത്സമയം സ്ട്രീം ചെയ്തിരുന്ന യൂട്യൂബ് ചാനലാണിത്.

സുപ്രീം കോടതി നടപടികൾ സംബന്ധിച്ച് മുമ്പ് അപ്‌ലോഡ് ചെയ്‌ത വീഡിയോകളൊന്നും യൂട്യൂബ് അക്കൗണ്ടിൽ ഇപ്പോൾ കാണാനില്ല. യുഎസ് ആസ്ഥാനമായുള്ള റിപ്പിളിൻറെ ക്രിപ്റ്റോ കറൻസി പ്രൊമോഷൻ വീഡിയോകളാണ് സുപ്രീം കോടതിയുടെ യൂട്യൂബ് അക്കൗണ്ടിൽ ഹാക്കർമാർ പ്രദർശിപ്പിച്ചിരിക്കുന്നത്. ചാനലിലെ കോടതി വീഡിയോകൾ എല്ലാം തന്നെ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.