Ultimate magazine theme for WordPress.

സാങ്കേതിക തകരാര്‍: ഇന്ത്യന്‍ നാവികസേനയുടെ എയര്‍ക്രാഫ്റ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ തകര്‍ന്നു വീണു

ചെന്നൈ : ഇന്ത്യന്‍ നാവികസേന യുഎസില്‍ നിന്ന് പാട്ടത്തിനെടുത്ത എംക്യു-9ബി സീഗാര്‍ഡിയന്‍ റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റ് (ആര്‍പിഎ) നിരീക്ഷണ ദൗത്യത്തിനിടെ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ തകര്‍ന്നു വീണു.

അമേരിക്കന്‍ കമ്പനിയായ ജനറല്‍ ആറ്റോമിക്സ് നിര്‍മ്മിച്ച പ്രിഡേറ്റര്‍ ബി ഡ്രോണുകളുടെ ഒരു വകഭേദമാണ് എംക്യു-9ബി. നാവികസേന നാല് വര്‍ഷം മുമ്പാണ് രണ്ട് എംക്യു-9ബി നിരീക്ഷണ വിമാനങ്ങള്‍ വാടകയ്ക്ക് എടുത്തത്. തമിഴ്നാട്ടിലെ രാജാലി നാവികസേനാ എയര്‍ സ്റ്റേഷനില്‍ നിന്നാണ് ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. സാങ്കേതിക തകരാറുണ്ടായതോടെ ആര്‍പിഎ സുരക്ഷിതമായ ഒരു പ്രദേശത്തേക്ക് നാവിഗേറ്റ് ചെയ്യുകയും കടലില്‍ പതിക്കുകയും ചെയ്തു.

Sharjah city AG
Leave A Reply

Your email address will not be published.