ബ്രിസ്റ്റോൾ : ബ്രിസ്റ്റോൾ സിറോ മലബാർ പള്ളിയുടെ നേതൃത്വത്തിൽ ഹോർഫീൽഡ് ഈഡൻ ഗ്രോവിൽ പള്ളിയുടെ കൂദാശ നടന്നു. ബിഷപ്പ് മാർ റാഫേൽ തട്ടിൽ റിബൺ മുറിച്ച് പള്ളിയിലേക്ക് പ്രവേശിച്ചു, തുടർന്ന് കുദാശ നടത്തി.
ട്രസ്റ്റി ബിനു ജേക്കബ് സ്വാഗതം ആശംസിച്ചു. സിജി സെബാസ്റ്റ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. മെജോ ജോയി നന്ദി പറഞ്ഞു. മാർ ജോസഫ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. ദേവാലയത്തോട് ചേർന്ന് നാല് ബെഡ് റൂമുകളോടുകൂടിയ പള്ളിമേടയുമുണ്ട്. ഒരേക്കറിൽ പരം വിസ്തൃതിയിൽ രണ്ടു കാർപാർക്കുകളും മതപഠനക്ലാസ്സുകളുമുണ്ട്.
