ഓസ്ട്രേലിയ : ഓസ്ട്രേലിയയിലെ ഏറ്റവും വലിയ പെന്തകോസ്റ്റൽ പ്രവർത്തനമായ ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തകോസ്റ്റൽ ചർച്ചസ്, എ.യു.പി.സിയുടെ 2024-2025 വർഷത്തേക്കുള്ള നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
പാ. ജസ്വിൻ മാത്യൂസ് ബ്രെസ്ബെയിൻ (പ്രസിഡന്റ്), പാ. റോയി സാമുവൽ മെൽബൺ(വൈസ് പ്രസിഡന്റ്), ഇവാ. ടോണി ഫിലിപ്പ് സിഡ്നി (സെക്രട്ടറി), ഇവാ. എൽദോസ് വർക്കി സിഡ്നി (ട്രഷറർ) തുടങ്ങിയ ഇരുപത്തിഒമ്പത് പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരിക്കും എയുപിസി പ്രവർത്തിക്കുന്നത്. നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയർത്തുക എന്ന ആപ്തവാക്യവുമായി 2012-ൽ സ്ഥാപിതമായ ഫെലോഷിപ്പ്, ദൈവദാസന്മാർക്കും വിശ്വാസികൾക്കും ഒരുപോലെ പിന്തുണ നൽകുകയും, യുവാക്കൾക്ക് ആത്മീയ വളർച്ച നേടാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു.
