കുളത്തൂപ്പുഴ (കൊല്ലം): റിട്ട. ടെലിഗ്രാഫിസ്റ്റ് കുളത്തൂപ്പുഴ തോപ്പിലയ്യത്ത് എം. ജോർജു കുട്ടി (81) നിത്യതയിൽ. സംസ്ക്കാരം സെപ്തം. 13 വെള്ളിയാഴ്ച്ച രാവിലെ പത്തിനു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്കു രണ്ടിനു കുളത്തൂപ്പുഴ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ.
ഡിപ്പാർട്ടുമെന്റ് ഓഫ് ടെലികോമിൽ (P&T / DOT) ഗ്വാളിയോർ, ഇൻഡോർ, തുടങ്ങി കേരളത്തിൽ കോട്ടയം, തിരുവനന്തപുരം, കൊല്ലം (CTO – Central Telegraph Office) സി.ടി.ഒ. കളിൽ സേവനം ചെയ്തിട്ടുണ്ട്.
പത്തനാപുരം പനച്ചമൂട്ടിൽ ചിന്നമ്മ ജോർജാണ് ഭാര്യ. സാമൂഹിക പ്രവർത്തകനായ കുളത്തൂപ്പുഴ ഷിബുവിന്റെ പിതാവാണ്. മറ്റു മക്കൾ: ഷെർളി തോമസ്, ലിജി ബിജു. (മൂന്നു മക്കളും യു.എസ്.എ. യിൽ ആണ്).
മരുമക്കൾ: മറിയാമ്മ എസ്. ജോർജ് (മോനി), ജോൺ എം. തോമസ് (ജിബോയി) യു.എസ്.എ., തിരുവല്ല നെല്ലിശ്ശേരിൽ ബിജു ആന്റണി (യു.എസ്.എ.).
കൊച്ചു മക്കൾ: പ്രിയ ജെറിൻ മാത്യു, പ്രീതി എസ്. ജോർജ്, പ്രെയ്സ് എസ്. ജോർജ്, ഗ്രെയ്സ് സാറ ബിജു, ഫെയ്ത്ത് ജോർജീന തോമസ്.
