Ultimate magazine theme for WordPress.

ജർമ്മനിയിൽ കാട്ടുതീ: 500 പേരെ ഒഴിപ്പിച്ചു

ബർലിൻ : ജർമ്മനിയിലെ ഹാർസ് മേഖലയിലെ ഏറ്റവും ഉയരമുള്ള സ്‌ഥലമായ ബ്രോക്കൺ പർവതത്തിന് താഴെയുള്ള കൊയിനിഗ്സ്ബുർഗിൽ കാട്ടുതീ പടർന്നു. കാട്ടുതീയെ നേരിടാനുള്ള അഗ്നിശമന വിമാനങ്ങൾ ഞായറാഴ്‌ച രാവിലെ മുതൽ പ്രവർത്തിച്ചെങ്കിലും മൂന്നാം ദിവസവും തീ ആളിപ്പടരുകയാണ്.

അതേസമയം ഹാർസ് നാഷണൽ പാർക്കിലെ ബ്രോക്കൺ പർവതത്തിൽ രാത്രിയിൽ ഹെലികോപ്റ്ററുകൾ പറക്കൽ നിർത്തിവച്ചു. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് ഹാർസ് പർവതനിരകളിൽ തീപിടുത്തമുണ്ടായത്. 500 ഓളം കാൽനടയാത്രക്കാരെയും മറ്റ് വിനോദസഞ്ചാരികളെയും പ്രദേശത്ത് നിന്ന് ഒഴിപ്പിക്കേണ്ടി വന്നു. തീയണയ്ക്കാൻ 250 അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചതായി ഹാർസ് ജില്ലയുടെ വക്താവ് പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.