Ultimate magazine theme for WordPress.

രാജസ്ഥാനിൽ ട്രെയിൻ അട്ടിമറി ശ്രമം: ട്രാക്കിൽ 70 കിലോ ഭാരമുള്ള സിമൻ്റ് കട്ട

ജയ്പൂർ : രാജസ്ഥാനിൽ ട്രെയിൻ അട്ടിമറി ശ്രമം. രാജസ്ഥാനിലെ അജ്മീറിൽ റെയിൽവേ ട്രാക്കിൽ സിമൻ്റ് കട്ടകൾ കണ്ടെത്തി. 70 കിലോ വീതം ഭാരമുള്ള രണ്ട് സിമൻ്റ് കട്ടകളാണ് കണ്ടെത്തിയത്. ഗുഡ്‌സ് ട്രെയിൻ ഈ സിമൻ്റ് കട്ടകളിൽ ഇടിച്ചെങ്കിലും അപകടമില്ലാതെ മുന്നോട്ടുപോയി.

സിമൻ്റ് കട്ടകൾ എടുത്ത് റെയിൽവേ ട്രാക്കിൽ സ്ഥാപിച്ചത് ആരാണെന്ന് വ്യക്തമല്ല. ഞായറാഴ്ച രാത്രി 10.30ഓടെയാണ് സിമൻ്റ് കട്ട കണ്ടെത്തിയത്. ട്രാക്കിൽ സിമന്‍റ് കട്ട കണ്ടതായി റെയിൽവേ ജീവനക്കാർക്ക് വിവരം ലഭിക്കുകയായിരുന്നു. സ്ഥലത്ത് തിരച്ചിൽ നടത്തിയപ്പോൾ സിമന്‍റ് കട്ടകൾ തകർന്ന നിലയിൽ കണ്ടെത്തി.അപ്പോഴേക്കും ഒരു ട്രെയിൻ കടന്നുപോയിരുന്നു. അതേ റെയിൽവേ ട്രാക്കിൽ കുറച്ച് അകലെയായി വീണ്ടും സിമന്‍റ് കട്ട കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.