Ultimate magazine theme for WordPress.

ആഫ്രിക്കക്കെതിരായ അനീതികൾക്ക് അറുതി വരുത്തണം: അൻ്റോണിയോ ഗുട്ടെറസ്

വാഷിംഗ്ടൻ : ആഫ്രിക്കക്കെതിരായ അനീതികൾക്ക് അറുതി വരുത്തണമെന്ന പ്രസ്താവനയുമായി യു.എൻ ജനറൽ സെക്രട്ടറി അൻ്റോണിയോ ഗുട്ടെറസ്. ഒപ്പം ആഫ്രിക്കൻ ഭൂഖണ്ഡത്തിന് യു.എൻ കൗൺസിലിൽ സ്ഥിരമായ ഒരു അംഗം ഉണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഫ്രിക്ക-ചൈന ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു പ്രസ്താവന.

അമ്പതിലധികം ആഫ്രിക്കൻ നേതാക്കൾ ഈ ഫോറത്തിൽ പങ്കെടുത്തിരുന്നു. നൂറ്റാണ്ടുകളായി ആഫ്രിക്ക നേരിടുന്ന അനീതികൾക്ക് അറുതി വരുത്തണമെന്നും അദ്ദേഹം പറഞ്ഞു:

‘ആഫ്രിക്കൻ ഭൂഖണ്ഡത്തിന് സെക്യൂരിറ്റി കൗൺസിലിൽ ഇപ്പോഴും ഒരു സ്ഥിരമായ സീറ്റ് ഇല്ല എന്നത് അനുവദിക്കാനാവില്ല. പല ആഫ്രിക്കൻ രാജ്യങ്ങളും കടത്തിൽ മുങ്ങിയിരിക്കുകയാണ്”

Sharjah city AG