Ultimate magazine theme for WordPress.

മണിപ്പൂർ വീണ്ടും കത്തുന്നു

ഇംഫാല്‍: ചെറിയ ഇടവേളയ്ക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്നു. റിപ. ജിരിബാം, ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കൗട്രുക് എന്നിവിടങ്ങളിലാണ് ഡ്രോണ്‍, ബോംബ് ആക്രമണങ്ങള്‍ നടന്നത്. പലയിടത്തും വാഹനങ്ങളും വീടുകളും തകര്‍ത്തിട്ടുണ്ട്.

അക്രമ ബാധിത പ്രദേശങ്ങളില്‍ സുരക്ഷാ സേനയുടെ സാന്നിധ്യമുണ്ട്. ഭീഷണികള്‍ക്കിടയില്‍ ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരണം എന്നും സേന ആവശ്യപ്പെട്ടു.

ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ (ഐആര്‍ബി) താഴ്വാരങ്ങളിലും മറ്റും പട്രോളിംഗ് നടത്തുന്നുണ്ട്. ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്നും വെടിവയ്പ്പില്‍ നിന്നും തങ്ങളുടെ ഗ്രാമങ്ങളെ സംരക്ഷിക്കാന്‍ ഗ്രാമ പ്രതിരോധ സേന ബങ്കറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വെടിവയ്പ്പ് നടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്താന്‍ ദീര്‍ഘദൂര ബൈനോക്കുലറുകള്‍ ഉപയോഗിക്കുന്ന സ്‌പോട്ടര്‍മാരെയും വിന്യസിച്ചിട്ടുണ്ട്.

Sharjah city AG