Ultimate magazine theme for WordPress.

യൂട്യൂബ് വീഡിയോ നോക്കി ശസ്ത്രക്രിയ: ബിഹാറിൽ 15 കാരന് ദാരുണാന്ത്യം

ബിഹാർ : യൂട്യൂബ് വീഡിയോ നോക്കി ശസ്ത്രക്രിയ നടത്തിയതിനെത്തുടർന്ന് 15 കാരന് ദാരുണാന്ത്യം. ബിഹാറിലെ സരണിലാണ് സംഭവം. വ്യാജ ഡോക്ടർ അജിത് കുമാറാണ് യൂട്യൂബ് വീഡിയോകൾ നോക്കി ശസ്ത്രക്രിയ ചെയ്തത്.

പിത്തസഞ്ചിയിൽ നിന്നും കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് നടത്തിയത്.ശസ്ത്രക്രിയക്ക് ശേഷം കൗമാരക്കാരൻ്റെ സ്ഥിതി വഷളായപ്പോൾ, പട്‌നയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ തന്നെ ആംബുലൻസ് ഏർപ്പാട് ചെയ്തുവെങ്കിലും, കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. വഴിമധ്യേ മരണപ്പെടുകയായിരുന്നു. ഡോക്ടറും കൂടെയുണ്ടായിരുന്ന മറ്റുള്ളവരും മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതായി കുട്ടിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

Sharjah city AG