തെലങ്കാന : ആഗ്ര-അലിഗഢ് നാഷണൽ ഹൈവേയിൽ ബസും വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 12 പേർ മരിച്ചു. അപകടത്തിൽ പരുക്കേറ്റ 16 പേരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച രാത്രി ആഗ്ര-അലിഗഡ് ദേശീയ പാതയിൽ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് വാനിന് പിന്നിലിടിച്ചതെന്ന് എസ് പി നിപുൺ അഗർവാൾ പറഞ്ഞു. ഹത്രസിൽ നിന്ന് ആഗ്രയിലേക്ക് പോവുകയായിരുന്നു യാത്രക്കാർ.
